Temporary Appointment : ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്: ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി താത്കാലികനിയമനം

Published : Apr 27, 2022, 03:16 PM IST
Temporary Appointment : ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്: ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി താത്കാലികനിയമനം

Synopsis

ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. 

തൃശൂർ: തൃശൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളിലേക്ക് പുതിയതായി ആരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (Fast Track Special Court) (പോക്‌സോ)യിലേക്ക്  കോണ്‍ഫിന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്,  ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലികനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജോലിയില്‍ നിന്നും വിരമിച്ച 62 വയസിനു താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുക.  ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ മെയ് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെയും പെന്‍ഷന്‍ ബുക്കിന്റെയും സ്വയം സാക്ഷപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487-2360248 എന്ന ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍ dcourttsr.ker@nic.in എന്ന ഇമെയില്‍ മേല്‍വിലാസത്തിലോ ബന്ധപ്പെടുക.
 

PREV
click me!

Recommended Stories

പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ്
കിറ്റ്‌സിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു