കിർത്താഡ്‌സിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

By Web TeamFirst Published Sep 1, 2021, 8:20 AM IST
Highlights

റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെല്ലോ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. 

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെല്ലോ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഡയറക്‌ട്രേറ്റ് ഓഫ് കിർടാഡ്‌സ്, ചെവായൂർ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0495-2356805.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!