തിരുവനന്തപുരത്ത് വനിത സെക്യൂരിറ്റി ഗാർഡ്, മൾട്ടി പർപ്പസ് ഹെൽപ്പർ താൽകാലിക നിയമനം; വനിതകള്‍ക്ക് മാത്രം

By Web TeamFirst Published Nov 5, 2020, 12:25 PM IST
Highlights

വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്‌ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സെക്യൂരിറ്റി ഗാർഡ് (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താൽകാലിക ഒഴിവുകളും  മൾട്ടിപർപ്പസ് ഹെൽപ്പർ (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകളും  നിലവിലുണ്ട്.. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്‌ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം. 

ശമ്പളം പ്രതിമാസം 8,000 രൂപ.  വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

മൾട്ടിപർപ്പസ് ഹെൽപ്പർ (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം, 2020 ഒക്‌ടോബർ എട്ടിന് പ്രായം 18-41നും മദ്ധ്യേ. പ്രതിമാസ ശമ്പളം 8,000 രൂപ. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18ന് മുൻപ് നേരിട്ടെത്തി  പേര് രജിസ്റ്റർ ചെയ്യണം.

click me!