കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് താത്കാലിക നിയമനം: കാഴ്ച പരിമിതരായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം

Published : Jan 01, 2021, 11:10 AM IST
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് താത്കാലിക നിയമനം: കാഴ്ച പരിമിതരായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം

Synopsis

ഭിന്നശേഷി വിഭാഗത്തിൽ കാഴ്ചവൈകല്യമുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ/ അസ്ഥി സംബന്ധമായ പരിമിതിയുള്ള (പട്ടികവർഗവിഭാഗം മാത്രം) ഉദ്യോഗാർഥികളെ പരിഗണിക്കും.

കൊല്ലം: കൊല്ലം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ഭിന്നശേഷിയുള്ള പട്ടികവർഗ വിഭാഗത്തിൽ കാഴ്ച വൈകല്യമുള്ളവർക്കായി റിസർവ് ചെയ്ത ഒരു താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. പ്ലസ്ടു വിജയിച്ച, കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ, കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് ലോവർ, ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ് 2020 ജനുവരി ഒന്നിന് 18-41. ശമ്പളം: 25,200-54,000 രൂപ.

ഭിന്നശേഷി വിഭാഗത്തിൽ കാഴ്ചവൈകല്യമുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ/ അസ്ഥി സംബന്ധമായ പരിമിതിയുള്ള (പട്ടികവർഗവിഭാഗം മാത്രം) ഉദ്യോഗാർഥികളെ പരിഗണിക്കും. യോഗ്യതയുള്ളവർ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 18ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

PREV
click me!

Recommended Stories

ജർമ്മൻ വിദ്യാർത്ഥികൾക്ക് ആതിഥ്യമരുളി ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ; അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കം
മിഡിൽ ഈസ്റ്റിലെ ലുലു​ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ നിരവധി ജോലി ഒഴിവുകൾ; അഭിമുഖം നവംബർ അഞ്ചിന് തൃശ്ശൂരിൽ