Temporary Appointment : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക നിയമനം; ജനുവരി 10നകം അപേക്ഷിക്കണം

Web Desk   | Asianet News
Published : Dec 28, 2021, 10:04 AM IST
Temporary Appointment : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക നിയമനം; ജനുവരി 10നകം അപേക്ഷിക്കണം

Synopsis

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (Statistical Assistant) സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതന നിരക്കിൽ (Temporary Appointment) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സർവകലാശാലാ ബിരുദം (എക്കണോമിക്‌സ്/ കൊമേഴ്‌സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് യോഗ്യത.  സ്‌പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്‌സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന.  21നും 50നുമിടയിലായിരിക്കണം പ്രായം.  
താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 10ന് വൈകിട്ട് 4നകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

റീജിയണൽ ക്യാൻസർ സെന്ററിൽ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ക്ലിനിക്കൽ സർവീസ്), അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജനുവരി 12ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.


 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!