കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

Web Desk   | Asianet News
Published : Jan 21, 2021, 06:48 PM IST
കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

Synopsis

എം.എസ്.ഡബ്ല്യൂ/ എൽ.എൽ.ബിയും കുട്ടികളുടെയും വനിതകളുടെയും മേഖലയിൽ സോഷ്യൽ വർക്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.   


തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വർക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് തിരുവനനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ശമ്പളം 15,000 രൂപ. എം.എസ്.ഡബ്ല്യൂ/ എൽ.എൽ.ബിയും കുട്ടികളുടെയും വനിതകളുടെയും മേഖലയിൽ സോഷ്യൽ വർക്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 

പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
 

PREV
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി