പത്താം തരം തുല്യത പരീക്ഷയെ കുടുംബകാര്യമാക്കി മലപ്പുറത്തെ ആറ് വനിതകൾ; വീഡിയോ

Published : Sep 14, 2022, 11:45 AM ISTUpdated : Sep 14, 2022, 11:54 AM IST
പത്താം തരം തുല്യത പരീക്ഷയെ കുടുംബകാര്യമാക്കി മലപ്പുറത്തെ ആറ് വനിതകൾ; വീഡിയോ

Synopsis

 ഇവരുടെ പിതാവും ഇക്കുറി ഏഴാം തരം തുല്യത പരീക്ഷയെഴുതിയിരുന്നു. അതായിരുന്നു ഇവരുടെ പ്രചോദനം. 

മലപ്പുറം: പത്താം തരം തുല്യത പരീക്ഷ ഒരു ഹാളിലിരുന്ന് ഒരുമിച്ചെഴുതുകയാണ് മലപ്പുറത്തെ ഒരു വീട്ടിലെ പ്രായം അമ്പതിനോട് അടുക്കുന്ന ആറ് വനിതകൾ. പെരിന്തൽമണ്ണ താഴെക്കാട് കൂരി അഹമ്മദിന്റെ മക്കളും മരുമക്കളുമാണ് പത്ത് കടക്കാൻ ഒരുങ്ങുന്നത്. പത്താം തരം തുല്യത പരീക്ഷയെഴുതുന്നത് സാധാരണമാണ്. എന്നാൽ മലപ്പുറത്ത് ഒരു കുടുംബത്തിലെ നാലു സഹോദരിമാരുൾപ്പെടെ ആറ് പേരാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. ഇവരുടെ പിതാവും ഇക്കുറി ഏഴാം തരം തുല്യത പരീക്ഷയെഴുതിയിരുന്നു. അതായിരുന്നു ഇവരുടെ പ്രചോദനം. ഉന്നത ബിരുദാനന്തര ബിരുദത്തേക്കാൾ തിളക്കമുണ്ട് ഇവരുടെ പത്താം തരം തുല്യതക്കുള്ള ഈ ശ്രമങ്ങൾക്കും. നാലുസഹോദരങ്ങളും നാത്തൂനും അമ്മായിയും ഉൾപ്പെടെയാണ് ഇവർ നാലുപേർ. 

വീട്ടുകാരുടെ പൂർണ്ണപിന്തുണയോടെയാണ് തങ്ങളുടെ ഈ ശ്രമമെന്ന് ഇവർ പറയുന്നു. ഏറ്റവും ഇളയ അനിയത്തിയാണ് പത്താം തരം തുല്യത പരീക്ഷക്ക് ചേർത്തതെന്ന് ഇവർ പറയുന്നു. സുബൈദ, സീനത്ത്, സാദിറ, സൗജത്ത്, എന്നവരാണ് സഹോദരിമാർ. അമ്മായിയുടെയും നാത്തൂന്റെയും പേര് റംലത്തെന്നാണ്.  പത്ത് വരെയെങ്കിലും പഠിക്കണം എന്ന തീരുമാനമാണ് ഈ ശ്രമത്തിന് പിന്നിലെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. വീഡിയോ കാണാം

 

ഐ.ടി.ഐ പ്രവേശന കൗണ്‍സലിംഗ്
വാഴക്കാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷ  സമര്‍പ്പിച്ച ജനറല്‍ വിഭാഗത്തില്‍  250 ഉം മുകളിലും എസ്.സി, എസ്.ടി വിഭാഗത്തില്‍ 230 ഉം മുകളിലും ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ 200 ഉം മുകളിലും ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ചവരും ജവാന്‍, എല്‍.സി വിഭാഗത്തില്‍ അപേക്ഷിച്ച മുഴുവന്‍ അപേക്ഷകരും പ്രവേശന കൗണ്‍സിലിംഗിനായി സെപ്തംബര്‍ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രവേശന രേഖകളുമായി ഹാജരാവണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. ഫോണ്‍: 04832 968444.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
 മഞ്ചേരി ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ 2022-2025 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിംഗ് കോഴ്‌സിനുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നഴ്‌സിംഗ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ജില്ലാ മെഡിക്കല്‍ (ആരോഗ്യം) ഓഫീസിലും പരിശോധനക്ക് ലഭിക്കും. പരാതിയുള്ളവര്‍ സെപ്റ്റംബര്‍ 17 വൈകിട്ട് 5 മണിക്ക് മുമ്പായി അറിയിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ