ടെക്‌സ്‌റ്റൈൽ മാനേജ്‌മെന്റ് പഠിക്കാനിഷ്ടമാണോ? ബിഎസ്‌സി, എംബിഎ പ്രോഗ്രാമുകളിലേക്കു മേയ് 18 വരെ അപേക്ഷ

By Web TeamFirst Published Apr 30, 2021, 11:42 AM IST
Highlights

ഒരു മണിക്കൂർ ഓൺലൈൻ ടെസ്റ്റ് മേയ് 27ന്. ബിഎസ്‌സിക്കും എംബിഎയ്ക്കും വെവ്വേറെ ടെസ്റ്റുകൾ. രണ്ടിലും 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. പരീക്ഷാവിഷയങ്ങൾ സൈറ്റിലുണ്ട്.
 

തമിഴ്നാട്: കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ കോയമ്പത്തൂരിലുള്ള സർദാർ വല്ലഭ്ഭായ് പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ബിഎസ്‌സി, എംബിഎ പ്രോഗ്രാമുകളിലേക്കു മേയ് 18 വരെ അപേക്ഷിക്കാം. ബിഎസ്‌സി ടെക്സ്റ്റൈൽസ്: 3 വർഷം. ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ മാത്‌സ് / ബയോളജിയും ചേർത്ത് 60 % എങ്കിലും മാർക്കോടെ പ്ലസ്ടു വേണം; പിന്നാക്കം 55 %, ഭിന്നശേഷി / പട്ടിക വിഭാഗം 50 %. രാജ്യാന്തര വസ്ത്രമേഖലയ്ക്കു വേണ്ട ടെക്നോളജിയും മാനേജ്മെന്റും പാഠ്യക്രമത്തിലുണ്ട്.

എംബിഎ (ടെക്‌സ്‌റ്റൈൽസ് / അപ്പാരൽ / റീട്ടെയ്ൽ): 2 വർഷം, ഈ 3 മേഖലകളിലും ആഗോളതലത്തിൽ മാനേജ്മെന്റ് കൃത്യങ്ങൾ സമർഥമായി നിർവഹിക്കാനാവശ്യമായ ശേഷികൾ പകരുന്ന പ്രോഗ്രാമുകൾ. 55 % മാർക്കോടെ ഏതെങ്കിലും ബിരുദം നേടിയിരിക്കണം; പിന്നാക്കം 50 %, ഭിന്നശേഷി / പട്ടികവിഭാഗം 45 %. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരു മണിക്കൂർ ഓൺലൈൻ ടെസ്റ്റ് മേയ് 27ന്. ബിഎസ്‌സിക്കും എംബിഎയ്ക്കും വെവ്വേറെ ടെസ്റ്റുകൾ. രണ്ടിലും 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. പരീക്ഷാവിഷയങ്ങൾ സൈറ്റിലുണ്ട്.

എംബിഎയിലെ 40 %, ബിഎസ്‌സിയിലെ 50 % സീറ്റുകളിലേക്കു മാത്രമാണ് ഇപ്പോൾ സ്ഥാപനം നടത്തുന്ന ടെസ്റ്റും അക്കാദമികമികവും നോക്കി സിലക്‌ഷൻ നടത്തുക. ബാക്കി സീറ്റുകൾ സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് നോക്കി പിന്നീട് – www.cucetexam.in. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. അപേക്ഷിക്കേണ്ട വിലാസം: Sardar Vallabhbhai Patel International School of Textiles & Management, Avanashi Road, Peelamedu, Coimbatore - 641 004; ഫോൺ: 88704 79675; admission@svpitm.ac.in; വെബ്: http://svpistm.ac.in.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

#BreakTheChain #ANCares #IndiaFightsCorona
     

click me!