തളിര് സ്‌കോളർഷിപ്പ് സംസ്ഥാനതല പരീക്ഷ മാര്‍ച്ച് 6 ന്

Web Desk   | Asianet News
Published : Mar 04, 2021, 04:04 PM IST
തളിര് സ്‌കോളർഷിപ്പ് സംസ്ഥാനതല പരീക്ഷ മാര്‍ച്ച് 6 ന്

Synopsis

കഴിഞ്ഞ മാസം നടന്ന ജില്ലാതല പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തുന്നത്.

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല പരീക്ഷ നാളെ (മാർച്ച് 6) രാവിലെ 11 മുതൽ  നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവർക്ക് കോട്ടയം എംടി സെമിനാരി എച്ച് എസ് എസ് സ്‌കൂളിലും, തൃശൂർ മുതൽ കാസർഗോഡ് വരെയുള്ളവർക്ക് കോഴിക്കോട് നടക്കാവ് ജി വി എച്ച് എസ് എസ്  ഫോർ ഗേൾസിലുമാണ് പരീക്ഷ നടക്കുക. കഴിഞ്ഞ മാസം നടന്ന ജില്ലാതല പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടത്തുന്നത്.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!