SSLC Plus Two Time Table : എസ് എസ് എൽ സി, പ്ലസ് ടൂ ‌പരീക്ഷയിങ്ങെത്തി; വിശദമായ ടൈംടേബിൾ അറിയാം

Web Desk   | Asianet News
Published : Dec 30, 2021, 01:37 PM ISTUpdated : Dec 30, 2021, 01:45 PM IST
SSLC Plus Two Time Table : എസ് എസ് എൽ സി, പ്ലസ് ടൂ ‌പരീക്ഷയിങ്ങെത്തി; വിശദമായ ടൈംടേബിൾ അറിയാം

Synopsis

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്തും. 

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ് ടു പരീക്ഷാ തീയതികൾ (SSLC examination) പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും (Higher Secondary Exam) ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ നിശ്ചയിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മോഡല്‍ പ്രാക്ട്രിക്കല്‍ പരീക്ഷകളുടെ തീയതിയും മന്ത്രി പ്രഖ്യാപിച്ചു. 

മാർച്ച് 21 മുതൽ 25 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയുള്ള തീയതികളിലും നടക്കും. എസ്എസ്എല്‍സി പ്രാക്ട്രിക്കല്‍ പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19 വരെയുള്ള തീയതികളിലും പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയുള്ള തീയതികളിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.

എസ്.എസ്.എല്‍.സി

മാര്‍ച്ച് 31 വ്യാഴം: രാവിലെ 9.45 - 11.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് വണ്‍ മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)
ഏപ്രില്‍ 6: 9.45 - 12.30 രണ്ടാം ഭാഷ ഇംഗ്ലീഷ്
ഏപ്രില്‍ 8: 9.45 - 11.30 മൂന്നാംഭാഷ, ഹിന്ദി/ജനറല്‍നോളജ്
ഏപ്രില്‍ 12: 9.45 - 12.30 സോഷ്യല്‍ സയന്‍സ്
ഏപ്രില്‍ 19: 9.45 - 12.30 ഗണിതശാസ്ത്രം
ഏപ്രില്‍ 21: 9.45 - 11.30 ഊര്‍ജതന്ത്രം
ഏപ്രില്‍ 25: 9.45 - 11.30 രസതന്ത്രം
ഏപ്രില്‍ 27: 9.45 - 11.30 ജീവശാസ്ത്രം
ഏപ്രില്‍ 29: 9.45 - 11.30 ഒന്നാംഭാഷ പാര്‍ട്ട് രണ്ട് മലയാളം, തമിഴ്, കന്നഡ, സ്‌പെഷ്യല്‍ ഇംഗ്ലീഷ്, ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്), അറബിക് ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്), സംസ്‌കൃതം ഓറിയന്റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്).

മാര്‍ച്ച് 10 മുതല്‍ 19 വരെ: ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ.

വി.എച്ച്.എസ്.ഇ.

മാര്‍ച്ച് 30: എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്/ജി.എഫ്.സി.
ഏപ്രില്‍ 1: കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്
ഏപ്രില്‍ 5: മാത്തമാറ്റിക്‌സ്
ഏപ്രില്‍ 7: വൊക്കേഷണല്‍ തിയറി
ഏപ്രില്‍ 11: ജ്യോഗ്രഫി, അക്കൗണ്ടന്‍സി
ഏപ്രില്‍ 13: ബയോളജി
ഏപ്രില്‍ 18: ഇംഗ്ലീഷ്
ഏപ്രില്‍ 20: ഫിസിക്‌സ്/ഇക്കണോമിക്‌സ്
ഏപ്രില്‍ 22: മാനേജ്‌മെന്റ്

പ്ലസ്ടു പരീക്ഷ

മാര്‍ച്ച് 30: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സര്‍വീസ് ടെക്‌നോളജി (ഓള്‍ഡ്), ഇലക്‌ട്രോണിക് സിസ്റ്റംസ്.
ഏപ്രില്‍ 1: രസതന്ത്രം, ചരിത്രം, ഇസ്‌ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
ഏപ്രില്‍ 5: ഗണിതം, പാര്‍ട്ട് ത്രീ ലാംഗ്വേജസ്, സംസ്‌കൃതശാസ്ത്ര, സൈക്കോളജി.
ഏപ്രില്‍ 7: പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഓള്‍ഡ്), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
ഏപ്രില്‍ 11: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍വര്‍ക്, ജിയോളജി, അക്കൗണ്ടന്‍സി.
ഏപ്രില്‍ 13: ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതസാഹിത്യം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
ഏപ്രില്‍ 18: പാര്‍ട്ട് വണ്‍ ഇംഗ്ലീഷ്.
ഏപ്രില്‍ 20: ഫിസിക്‌സ്, ഇക്കണോമിക്‌സ്.
ഏപ്രില്‍ 22: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിക്‌സ്.


 

PREV
click me!

Recommended Stories

സർക്കാർ ജോലി സ്വപ്നം കണ്ടത് വർഷങ്ങൾ, 18 കൊല്ലത്തിന് ശേഷം വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ, അമ്പരന്ന് അബ്ദുൾ മജീദ്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നിയമനം ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്ന്