
ദില്ലി: അസം റൈഫിൾസിൽ വനിത സൈനികരുടെ എണ്ണം കൂട്ടുമെന്ന് അസം റൈഫിൾസ് മേധാവി ലെഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. നിലവിൽ 800 വനിതകളാണ് അസം റൈഫിൾസിലുള്ളത്. ഇത് 2000 ആക്കി കൂട്ടാനാണ് ഇപ്പോഴത്തെ തീരുമാനം. ഘട്ടം ഘട്ടമായി വനിതകളുടെ എണ്ണം കൂട്ടും. ജമ്മു കശ്മീരിൽ അസം റൈഫിൾസ് കൂടുതൽ വനിതകളെ നിയോഗിക്കുമെന്നും ലെഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായര്‍ അറിയിച്ചു. ദില്ലിയിലെ പൊലീസ് സ്മാരകത്തിൽ നടന്ന പൊലീസ് ദിനാചരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോമും ബാഗും പഠനസാമഗ്രികളും വാങ്ങാൻ രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് പണം നൽകുമെന്ന് യുപി സർക്കാർ