നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ 4499 ട്രേഡ് അപ്രന്റിസ് ഒഴിവുകള്‍

By Web TeamFirst Published Aug 24, 2020, 9:22 AM IST
Highlights

 ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ദില്ലി: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 4499 ഒഴിവുണ്ട്. വിവിധ വർക്ക് ഷോപ്പുകളിലും യൂണിറ്റിലുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. മെഷീനിസ്റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്; ഇലക്ടീഷ്യൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, ലൈൻമാൻ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, മേസൺ, കാർപെന്റർ, പെയിന്റർ, ഫിറ്റർ സ്ട്രക്ചറൽ, മെഷീനിസ്റ്റ് (ഗ്രൈൻഡർ), ടർണർ, ഇലക്ട്രോണിക് മെക്കാനിക് എന്നിവയാണ് ട്രേഡുകൾ.

50 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോ​ഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകർ നോട്ടിഫിക്കേഷൻ തീയതിക്കുമുൻപ് യോഗ്യത നേടിയിരിക്കണം.

15 വയസ്സ് പൂർത്തിയായിരിക്കണം. 01.01.2020-ന് 24 വയസ്സ് കഴിയാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ എസ്.സി. എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. 100 രൂപയാണ് അപേക്ഷാഫീസ്. ഓൺലൈനായി ഫീസടയ്ക്കാം. എസ്.സി./എസ്.ടി./ ഭിന്നശേഷി/വനിതകൾ എന്നിവർക്ക് ഫീസില്ല. യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ് നടത്തുക.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nfr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർക്ക് ഉപയോഗത്തിലിരിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും ഉണ്ടായിരിക്കണം. അപേക്ഷയ്ക്കൊപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും അനുബന്ധ രേഖകളും അപ് ലോഡ് ചെയ്യണം. സെപ്റ്റംബർ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

click me!