Indian Navy Recruitment : ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം; നാവിക സേനയിൽ 1531 ട്രേഡ്സ്മാൻ ഒഴിവുകൾ

Web Desk   | Asianet News
Published : Mar 04, 2022, 11:19 PM IST
Indian Navy Recruitment : ഉദ്യോ​ഗാർത്ഥികൾക്ക് സുവർണാവസരം; നാവിക സേനയിൽ 1531 ട്രേഡ്സ്മാൻ ഒഴിവുകൾ

Synopsis

1531 ട്രേഡ്സ്മാൻ ഒഴിവുകളിലേക്കാണ് ഇന്ത്യൻ നേവി (Indian Navy Recruitment) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

ദില്ലി: പത്താം ക്ലാസ് പാസ്സായ തൊഴിലന്വേഷകർക്ക് സുവർണാവസരം ഒരുക്കി നാവികസേന. ഇന്ത്യൻ നാവികസേനയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സന്തോഷവാർത്തയാണ്. പത്താം ക്ലാസ് പാസായ എല്ലാ ഉദ്യോ​ഗാർത്ഥികൾക്കും ഇന്ത്യൻ നേവിയിൽ ജോലിക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് 2022 മാർച്ച് 20-ന് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അതായത് joinindiannavy.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

1531 ട്രേഡ്സ്മാൻ ഒഴിവുകളിലേക്കാണ് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജനറൽ വിഭാഗത്തിന് 697, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 141, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 385, എസ്.സി വിഭാഗത്തിന് 215, എസ്.ടി വിഭാഗത്തിന് 93 തസ്തികകൾ എന്നിവ ഉൾപ്പെടുന്നു. 18 വയസ്സിൽ കുറയാത്തവർക്ക് ഇന്ത്യൻ നേവി ട്രേഡ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഉദ്യോ​ഗാർത്ഥികളുടെ പരമാവധി പ്രായം 25 ആണ്. സംവരണ വിഭാ​ഗത്തിൽ പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിയമാനുസൃത ഇളവ് പരമാവധി പ്രായത്തിൽ ലഭിക്കുന്നതായിരിക്കും. 

ഉദ്യോ​ഗാർത്ഥികൾ അം​ഗീകൃത സ്ഥാപനത്തിൽ നിന്നോ ബോർഡിൽ നിന്നോ പത്താം ക്ലാസ് പാസ്സായിരിക്കണം. അവർക്ക് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐടിഐ) നിന്നുള്ള സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം19900-63299 എന്നിങ്ങനെ ആയിരിക്കും ശമ്പളം. 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം