യുജിസി നെറ്റ്, ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ: അപേക്ഷാത്തീയതി നീട്ടി

Web Desk   | Asianet News
Published : May 16, 2020, 02:20 PM IST
യുജിസി നെറ്റ്, ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ: അപേക്ഷാത്തീയതി നീട്ടി

Synopsis

 വിദ്യാര്‍ഥികള്‍ക്ക് അതാത് വെബ്‌സൈറ്റുകള്‍ വഴി മേയ് 31 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. ഇതേദിവസം രാത്രി 11.50 വരെ ഫീസടയ്ക്കാനും അവസരമുണ്ടാകും. 


ദില്ലി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ, യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് എന്നിവയുടെ അപേക്ഷാത്തീയതിയാണ് നീട്ടിയത്.

മേൽപറഞ്ഞ പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അതാത് വെബ്‌സൈറ്റുകള്‍ വഴി മേയ് 31 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. ഇതേദിവസം രാത്രി 11.50 വരെ ഫീസടയ്ക്കാനും അവസരമുണ്ടാകും. ഓണ്‍ലൈനായി മാത്രമേ ഫീസ് സ്വീകരിക്കുകയുള്ളൂ. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സിഎസ്‌ഐആര്‍ നെറ്റിന്റെ അപേക്ഷാത്തീയതി മേയ് 16 വരെയും മറ്റുള്ളവയ്ക്ക് മേയ് 15 വരെയും സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ 31 വരെ നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ nta.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 8287471852, 8178359845, 9650173998, 9599676953, 8882356803

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു