യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

Web Desk   | Asianet News
Published : Sep 04, 2021, 02:58 PM IST
യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

Synopsis

ഡിസംബർ 2020, ജൂൺ 2021 സെഷനുകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒക്ടോബർ 6, 7, 8,17,18,19 വരെയാണ് പരീക്ഷ.

ന്യൂഡൽഹി: UGC-NET പരീക്ഷകളുടെ തിയതികളിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി മാറ്റംവരുത്തി. ഡിസംബർ 2020, ജൂൺ 2021 സെഷനുകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒക്ടോബർ 6, 7, 8,17,18,19 വരെയാണ് പരീക്ഷ. നേരത്തെ ഒക്ടോബർ 6 മുതൽ 2021 ഒക്ടോബർ 11 വരെയാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. 

യുജിസി നെറ്റ് 2021ന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5 ആണ്. ഒക്ടോബർ 6, 7, 8, ഒക്ടോബർ 17 മുതൽ 19 വരയാണ് പരീക്ഷാ തീയതികൾ. പരീക്ഷാ സമയം: ആദ്യ ഷിഫ്റ്റ്: രാവിലെ 9 മുതൽ 12 വരെ – രണ്ടാമത്തെ ഷിഫ്റ്റ്: 3 മണി മുതൽ 6 മണി വരെ. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി http://ugcnet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍