UPSC IFS 2021 Admit Card : യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ്; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

Web Desk   | Asianet News
Published : Feb 08, 2022, 03:13 PM IST
UPSC IFS 2021 Admit Card : യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ്; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

Synopsis

പരീക്ഷകൾ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടക്കുന്നത്. രാവിലെ 9 മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയും ആയിരിക്കും പരീക്ഷ.   

ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public Service Commission) ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് (Indian Forest Service 2021) പുറത്തിറക്കി. 2022 ഫെബ്രുവരി 7 മുതൽ മാർച്ച് 6 വരെ  ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. upsc.gov.in  എന്ന വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്. ഫെബ്രുവരി 27 മുതൽ മാർച്ച് 6 വരെയാണ് പരീക്ഷ നടക്കാനിരിക്കുന്നത്. പരീക്ഷകൾ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടക്കുന്നത്. രാവിലെ 9 മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയും ആയിരിക്കും പരീക്ഷ. 

രജിസ്ട്രേഷൻ ഐഡിയും റോൾ നമ്പറും ഉപയോ​ഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം – upsc.gov.in. ഇ-അഡ്മിറ്റ് കാർഡ് ഫോർ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് എക്സാമിനേഷൻ 2021' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. UPSC IFS Mains Admit Card 2021 എന്ന ലിങ്കിൽ പ്രവേശിക്കുക. രജിസ്ട്രേഷൻ ഐഡിയോ റോൾനമ്പറോ നൽകുക. അഡ്മിറ്റ് കാർഡ് ലഭ്യമാകും. ഭാവി റഫറൻസുകൾക്കായി ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. 


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു