കേന്ദ്ര സർവീസിൽ 89 ഒഴിവുകൾ: സിബിഐയിൽ പബ്ലിക് പ്രോസിക്യൂട്ടർ; അപേക്ഷ ഓൺലൈനായി

By Web TeamFirst Published Mar 8, 2021, 9:23 AM IST
Highlights

www.upsconline.nic.inഎന്ന വെബ്സൈറ്റ് വഴി മാർച്ച് 18വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 


ദില്ലി: കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലുള്ള 89 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്. www.upsconline.nic.inഎന്ന വെബ്സൈറ്റ് വഴി മാർച്ച് 18വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. സിബിഐയിൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ 43ഒഴിവുകൾ ഉണ്ട്. സിബിഐയിലെ ഒഴിവിലേക്ക് 35 വയസാണ് പ്രായപരിധി.

സിബിഐയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (26 ഒഴിവുകൾ) തസ്തികയിലേക്ക് പ്രായപരിധി 30 വയസാണ്. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയിൽ 10 ഒഴിവുകളുണ്ട്. പ്രായപരിധി 35 വയസാണ്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റിൽ ഓഫീസർ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. 30 വയസാണ് പ്രായപരിധി.

ജൽ ശക്തി മന്ത്രാലയത്തിന് കീഴിൽ പ്രോഗ്രാമർ ഗ്രേഡ് എ-1 വിഭാഗത്തിൽ ഒരൊഴിവാണുള്ളത്. പ്രായപരിധി 35 വയസ്. ഡൽഹി ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ബാലിസ്റ്റിക്സ്, ബയോളജി, കെമിസ്ട്രി, ഡോക്യുമെന്റ്സ്, ലൈ-ഡിറ്റെക്ഷൻ എന്നീ വിഭാഗങ്ങളിൽ സീനിയർ സയന്റിഫിക് ഓഫീസർ വിഭാഗത്തിൽ 8 ഒഴിവുകളുണ്ട്. 38 വയസാണ് പ്രായപരിധി.

click me!