അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടർ, പബ്ലിക് പ്രൊസിക്യൂട്ടർ; വിവിധ തസ്തികകളില്‍ അപേ​ക്ഷ ക്ഷണിച്ച് യുപിഎസ്‍സി

By Web TeamFirst Published Mar 2, 2021, 9:41 AM IST
Highlights

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ വിവരങ്ങളറിയാൻ യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.upsc.gov.in സന്ദർശിക്കുക.

ദില്ലി: വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. മൊത്തം 89 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടർ, പബ്ലിക് പ്രൊസിക്യൂട്ടർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 18 വരെ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ വിവരങ്ങളറിയാൻ യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.upsc.gov.in സന്ദർശിക്കുക.

പബ്ലിക് പ്രൊസിക്യൂട്ടർ-43, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടർ-26, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ)-10, എക്കണോമിക്ക് ഓഫീസർ-1, സീനിയർ സയന്റിഫിക് ഓഫീസർ (ബാലിസ്റ്റിക്സ്)-1, പ്രോഗ്രാമർ ഗ്രേഡ് എ-1, സീനിയർ സയന്റിഫിക് ഓഫീസർ (ബയോളജി)-2, സീനിയർ സയന്റിഫിക് ഓഫീസർ (കെമിസ്ട്രി)-2, സീനിയർ സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്)-2, സീനിയർ സയന്റിഫിക് ഓഫീസർ (ലൈ ഡിറ്റക്ഷൻ)-1 എന്നിങ്ങനെയാണ് ഒഴിവുകൾ

ഓരോ തസ്തികയ്ക്കും പല വിദ്യാഭ്യാസ യോഗ്യതയാണ്. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന് പ്രായപരിധി. സംവരണ വിഭാഗത്തിലുള്ളവർക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. മാർച്ച് 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രിന്റൗട്ട് എടുക്കാനുള്ള അവസാന തീയതി മാർച്ച് 19.


 

click me!