UPSC Recruitment 2021 : യുപിഎസ് സി വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 16

By Web TeamFirst Published Nov 29, 2021, 1:35 PM IST
Highlights

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. ഡിസംബർ 16 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി. 

ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public Service commission) (UPSC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു (Applications invited). പ്രൊഫസർ (കൺട്രോൾ സിസ്റ്റം), അസോസിയേററ് പ്രൊഫസർ (കംപ്യൂട്ടർ സയൻസ്), അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രിക് എഞ്ചിനീയറിം​ഗ്), അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറി​ഗ്), അസോസിയേറ്റ് പ്രൊഫസർ (മെക്കാനിക്കൽ എഞ്ചിനീയറിം​ഗ്), അസോസിയേറ്റ് പ്രൊഫസർ (മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിം​ഗ്), നഴ്സിം​ഗ് കോളേജ് ട്യൂട്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ upsc. gov.in എന്ന ലൂടെ അപേക്ഷ സമർപ്പിക്കാം. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. ഡിസംബർ 16 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി. 

പ്രൊഫസർ (കൺട്രോൾ സിസ്റ്റം) - 1, അസോസിയേറ്റ് പ്രൊഫസർ (കംപ്യൂട്ടർ സയൻസ്) 1, അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രിക് എഞ്ചിനീയറിം​ഗ്) - 1, അസോസിയേറ്റ് പ്രൊഫസർ ( ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറി​ഗ്) - 1, അസോസിയേറ്റ് പ്രൊഫസർ (മെക്കാനിക്കൽ എഞ്ചിനീയറിം​ഗ്) - 2, അസോസിയേറ്റ് പ്രൊഫസർ (മെറ്റലർജി/പ്രൊഡക്ഷൻ എഞ്ചിനീയറിം​ഗ്) - 1, നഴ്സിം​ഗ് കോളേജ് ട്യൂട്ടർ - 14 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. 

പ്രൊഫസർ തസ്തികയിൽ  കൺട്രോൾ സിസ്റ്റം എൻജിനീയറിങ്/ എംബഡഡ് സിസ്റ്റം എൻജിനീയറിങ്/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ കൺട്രോൾസ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദം, അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസോടെ പിഎച്ച്ഡി നേടിയിരിക്കണം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥിക്ക് കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും അധ്യാപനത്തിലും ഗവേഷണത്തിലും എട്ട് വർഷത്തെ പരിചയവും ഒന്നാം ക്ലാസോടെ പിഎച്ച്ഡി ബിരുദവും ഉണ്ടായിരിക്കണം. വിശദമായ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. നഴ്സിം​ഗ് ട്യൂട്ടറായി അപേക്ഷിക്കാൻ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം


 

click me!