204 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനം; ഒക്ടോബര്‍ 1 വരെ അപേക്ഷിക്കാം

Published : Sep 21, 2020, 08:52 AM IST
204 ഒഴിവുകളിലേക്ക് യു.പി.എസ്.സി വിജ്ഞാപനം; ഒക്ടോബര്‍ 1 വരെ അപേക്ഷിക്കാം

Synopsis

11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് യു.പി.എസ്.സി. വിജ്ഞാപനമായി. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: 11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് യു.പി.എസ്.സി. വിജ്ഞാപനമായി. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലൈവ് സ്റ്റോക്ക് ഓഫീസര്‍ - 3, ആനിമല്‍ ഹസ്‌ബെന്‍ഡറി ആന്‍ഡ് ഡെയറിയിങ്.   പ്രായപരിധി: 35 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍ - 175 (അനസ്തേഷ്യോളജി - 62, എപ്പിഡമിയോളജി - 1, ജനറല്‍ സര്‍ജറി - 54, മൈക്രോബയോളജി/ബാക്ടീരിയോളജി- 15, നെഫ്രോളജി - 12, പാത്തോളജി - 17, പീഡിയാട്രിക് നെഫ്രോളജി - 3, ഫാര്‍ക്കോളജി - 11), കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.  പ്രായപരിധി: 40 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്‌നിക്കല്‍)- 1, രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് . പ്രായപരിധി: 35 വയസ്സ്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ - 1, കേന്ദ്ര ഭൗമജല ബോര്‍ഡ്. പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങളും അപേക്ഷ അയയ്ക്കേണ്ട രീതിയും www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയതി: ഒക്ടോബര്‍ 1.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു