നാരിശക്തി സൗജന്യ ബേക്കിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ച് വി- ഗാർഡ്

Published : Jan 07, 2026, 12:44 PM IST
baking

Synopsis

വിധവകൾക്കും സിംഗിൾ മദേഴ്സിനുമായി നടത്തിവരുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തിയുടെ സൗജന്യ ബേക്കിംഗ് കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 

കൊച്ചി: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടത്തിവരുന്ന നാരിശക്തി പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷകൾ ക്ഷണിക്കുന്നു. വിധവകൾക്കും സിംഗിൾ മദേഴ്സിനുമായി നടത്തിവരുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തിയുടെ സൗജന്യ ബേക്കിംഗ് കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

വി-ഗാർഡ് നാരിശക്തി പദ്ധതിയുടെ ഭാഗമായി തയ്യൽ, ബ്യൂട്ടീഷ്യൻ കോഴ്സുകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ നടത്തിയിരുന്നു. സ്വയം തൊഴിൽ കണ്ടെത്തുവാൻ ശ്രമിക്കുന്ന വിധവകൾക്കും സിംഗിൾ മദേഴ്സിനും ഈ പദ്ധതി സഹായകരമാകുമെന്നതിനാലാണ് നാരിശക്തിയുടെ രണ്ടാം ഘട്ടം നടപ്പാക്കുവാൻ വി-ഗാർഡ് ഇൻഡസ്ട്രീസ് മുൻകൈയെടുക്കുന്നത്. സമൂഹത്തിലെ തൊഴില്‍ രഹിതരായ വനിതകള്‍ക്ക് പുതിയ ജീവിതമാര്‍ഗ്ഗം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വെൽഫെയർ സർവീസ് എറണാകുളവുമായി (സഹൃദയ) സഹകരിച്ചാണ് വി-ഗാര്‍ഡ് ഇൻഡസ്ട്രീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ജനുവരി 27 മുതൽ 15 ദിവസം നീണ്ടു നിൽക്കുന്ന കോഴ്സിൽ കേക്ക്, കുക്കീസ്, വിവിധ തരം ബ്രെഡുകൾ തുടങ്ങിയവ ബേക്ക് ചെയ്യുന്നതിൽ പരിശീലനം ലഭിക്കും. കൂടാതെ ബുക്ക് കീപ്പിംഗ്, സാമ്പത്തീക സാക്ഷരത, ബാങ്കിംഗ് എന്നീ വിഷയങ്ങളിലും പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ സഹായവും നൽകുന്നതാണ്. സഹൃദയയുടെ നോർത്ത് പറവൂരുള്ള സഹൃദയ ട്രെയിനിംഗ് സെൻ്ററിൽ വച്ചായിരിക്കും പരിശീലനം നൽകുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി - 9744439337 എന്ന നമ്പറിൽ ബന്ധപ്പെടുക.

PREV
Read more Articles on
click me!

Recommended Stories

നെസ്റ്റ് 2026; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കാം
18 മുതൽ 30 വരെ പ്രായമുള്ള യുവാക്കളുടെ ശ്രദ്ധക്ക്, പ്രതിമാസം 1000 രൂപ സഹായം, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്