ലൈബ്രേറിയൻ തസ്തികയിൽ ഒഴിവുകൾ, മൂന്ന് ജില്ലകളിൽ അവസരം; യോഗ്യത, പ്രായം, ശമ്പളം...വിശദവിവരങ്ങൾ ഇതാ

Published : Aug 04, 2025, 05:31 PM IST
Librarian

Synopsis

സി-മെറ്റിന്റെ കീഴിലുള്ള നഴ്സിംഗ് കോളേജുകളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ തളിപ്പറമ്പ, നൂറനാട്, ചവറ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള 3 ലൈബ്രേറിയൻ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ളവർക്ക് മുൻഗണന. 

ലൈബ്രററി ആന്റ് ഇന്റഫർമേഷൻ സയൻസിലുള്ള ബിരുദമാണ് യോഗ്യത. പരമാവധി പ്രായം 40 വയസ് (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസ്യതമായ വയസിളവുണ്ട്). ശമ്പളം: 24,040 രൂപ. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.റ്റി വിഭാഗത്തിന് 250 രൂപയും. ഫീസ് www.simet.in ലെ SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റയും, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഓഗസ്റ്റ് 15നകം അയച്ചുതരണം. കൂടുതൽവിവരങ്ങൾക്ക്: www.simet.in, 0471-2302400.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു