എയിംസിൽ ഫാക്കൽറ്റി, ഡോക്ടർ തസ്തികകളിൽ നൂറുകണക്കിന് ഒഴിവുകൾ

Web Desk   | Asianet News
Published : May 14, 2021, 02:16 PM IST
എയിംസിൽ ഫാക്കൽറ്റി, ഡോക്ടർ തസ്തികകളിൽ നൂറുകണക്കിന് ഒഴിവുകൾ

Synopsis

ഗോരഖ്പുർ, റായ്ബറേലി, റായ്പുർ, നാഗ്പുർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 

ദില്ലി: എയിംസിൽ വിവിധ ഡിപ്പാർമെന്റുകളിലായി നൂറുകണക്കിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഗോരഖ്പുർ, റായ്ബറേലി, റായ്പുർ, നാഗ്പുർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. 

ഗോരഖ്പുർ- 127 ഫാക്കൽറ്റി: ഗോരഖ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിവിധ ഡിപ്പാർട്മെന്റുകളിൽ ഫാക്കൽറ്റിയുടെ 127 ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. അസിസ്റ്റന്റ് പ്രഫസർ (46), പ്രഫസർ (30), അസോഷ്യേറ്റ് പ്രഫസർ (29), അഡീഷനൽ പ്രഫസർ (22) അവസരങ്ങൾ. വിവരങ്ങൾ www.aiimsgorakhpur.edu.in ൽ പ്രസിദ്ധീകരിക്കും.

റായ്ബറേലി- 71 Sr. റസിഡന്റ് റായ്ബറേലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റിന്റെ 71 ഒഴിവ്. അഡ്ഹോക് നിയമനം. ചൊവ്വ-വെള്ളി ദിവസങ്ങളിൽ എയിംസ് ക്യാംപസിൽ ഇന്റർവ്യൂ. അനസ്തീസിയോളജി, ബയോകെമിസ്ട്രി, ബ്ലഡ് ബാങ്ക് (ടാൻസ്ഫ്യൂഷൻ മെഡിസിൻ), കമ്യൂണിറ്റി മെഡിസിൻ, സിടിവിഎസ്, ഡെർമറ്റോളജി, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ന്യൂറോളജി, ന്യൂറോസർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, പതോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് സർജറി, ഫാർമക്കോളജി, പിഎംആർ, സൈക്യാട്രി, റേഡിയോളജി, ടിബി ആൻഡ് ചെസ്റ്റ്, യൂറോളജി എന്നിങ്ങനെയാണ് വകുപ്പുകൾ. www.aiimsrbl.edu.in

റായ്പുർ- 25 Jr. റസിഡന്റ്: റായ്പുർ എയിംസിൽ ജൂനിയർ റസിഡന്റിന്റെ (നോൺ അക്കാദമിക്) 25 ഒഴിവിൽ 89 ദിവസ നിയമനം. മേയ് 15 വരെ residents@aiimsraipur.edu.in ൽ അപേക്ഷ സമർപ്പിക്കാം. www.aiimsraipur.edu.in

നാഗ്പുർ: 17 Sr. റസിഡന്റ്: നാഗ്പുർ എയിംസിൽ അനസ്തീസിയോളജി, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ, റേഡിയോഡയഗ്‌നോസിസ് വിഭാഗങ്ങളിൽ 17 സീനിയർ റസിഡന്റ് ഒഴിവ്. മൂന്നു വർഷ നിയമനം. ഇന്റർവ്യൂ മേയ് 12 ന്. www.aiimsnagpur.edu.in

 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!