കേന്ദ്ര സർവീസിൽ 121 ഒഴിവ്; ഓഗസ്റ്റ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം

Web Desk   | Asianet News
Published : Jul 31, 2020, 10:27 AM IST
കേന്ദ്ര സർവീസിൽ 121 ഒഴിവ്; ഓഗസ്റ്റ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം

Synopsis

അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 60 ഒഴിവുകളുണ്ട്. ഓഗസ്റ്റ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികയിലെ 121 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 60 ഒഴിവുകളുണ്ട്. ഓഗസ്റ്റ് 13 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തികകളും ഒഴിവുകളുടെ എണ്ണവും ചുവടെ ചേർക്കുന്നു. മെഡിക്കൽ ഓഫിസർ/ റിസർച് ഓഫിസർ(ഹോമിയോപ്പതി)–36, അസിസ്റ്റന്റ്  എൻ‌ജിനീയർ (മെറ്റലർജി, ക്വാളിറ്റി അഷൂറൻസ്)–3, സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ജനറൽ മെഡിസിൻ)–46,  സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ന്യൂറോസർജറി)– 14,  സീനിയർ സയന്റിഫിക് ഓഫിസർ (ബാലിസ്റ്റിക്സ്–2, ബയോളജി–6, കെമിസ്ട്രി–5, ഡോക്യുമെന്റ്സ്–4, ഫോട്ടോ–1, ഫിസിക്സ്–3), ആർക്കിടെക്ട്– 1. 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ