കേന്ദ്ര സർവീസിൽ 56 ഒഴിവ്: അപേക്ഷ ജനുവരി 28 വരെ ഓൺലൈൻ അപേക്ഷ

Web Desk   | Asianet News
Published : Jan 22, 2021, 12:33 PM IST
കേന്ദ്ര സർവീസിൽ 56 ഒഴിവ്: അപേക്ഷ ജനുവരി 28 വരെ ഓൺലൈൻ അപേക്ഷ

Synopsis

56 ഒഴിവുകളാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ വിവിധ വിഷയങ്ങളിൽ സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസർ തസ്തികയിലുള്ളത്.   

തിരുവനന്തപുരം: കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. 56 ഒഴിവുകളാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ വിവിധ വിഷയങ്ങളിൽ സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസർ തസ്തികയിലുള്ളത്. 

അസിസ്റ്റന്റ് ഡയറക്ടർ, സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസർ ഡെർമറ്റോളജി, വെനറോളജ ആൻഡ് ലെപ്രസി, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഓഫ്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് ആൻഡ് റികൺസ്ട്രക്റ്റീവ് സർജറി, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങിയ  തസ്തികകളിലാണ് അവസരം. പ്രായപരിധി അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ 35 വയസും മറ്റെല്ലാ തസ്തികയിലും  40 വയസും. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ: www.upsc.gov.in ൽ ലഭ്യമാണ്.


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു