ഡി.ആര്‍.ഡി.ഒയില്‍ ഒഴിവുകൾ; ജൂനിയര്‍ റിസര്‍ച്ച് ഫെലോ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരിയില്‍

By Web TeamFirst Published Nov 28, 2020, 2:03 PM IST
Highlights

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഫസ്റ്റ് ഡിവിഷനോടു കൂടിയ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
 

ദില്ലി: വിവിധ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. എഞ്ചിനീയറിങ്ങിലുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോ ആവാനാണ് അവസരം. മാസം 31,000 രൂപ സ്റ്റൈപന്റുണ്ടാകും. മൊത്തം 16 ജെ.ആര്‍.എഫ് സീറ്റുകളുണ്ട്. അഭിമുഖം 2021 ജനുവരി 4 മുതല്‍ 11 വരെയാണ്.

ബി.ഇ/ ബി.ടെക് ഫസ്റ്റ് ഡിവിഷനോടു കൂടി പാസായവര്‍ക്ക് അപേക്ഷിക്കാം. ഇതിന് പുറമെ നെറ്റ്/ ഗേറ്റ് ഉണ്ടായിരിക്കണം. അതല്ലെങ്കില്‍ എം.ഇ/ എം.ടെക് യോഗ്യത. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഫസ്റ്റ് ഡിവിഷനോടു കൂടിയ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്-6, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്-3, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്-3, കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്-4 എന്നിങ്ങനെയാണ് ഒഴിവുകള്‍. അഹമദാബാദ്, വാഹനനഗറിലെ വെഹിക്കിള്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ വെച്ചായിരിക്കും അഭിമുഖം. 2021 ജനുവരി 4 മുതല്‍ ജനുവരി 11 വരെ രാവിലെ 9.30 ന് എത്തിച്ചേരണം. മാര്‍ക്ക്ഷീറ്റ്, സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഐ.ഡി എന്നിവ അഭിമുഖത്തിനെത്തുന്നവര്‍ കൊണ്ടു വരേണ്ടതാണ്.
 

click me!