മദ്രാസ് ഹൈക്കോടതിയിൽ നൂറുകണക്കിന് ഒഴിവുകൾ; ഏപ്രിൽ 21 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Apr 03, 2021, 09:05 AM IST
മദ്രാസ് ഹൈക്കോടതിയിൽ നൂറുകണക്കിന് ഒഴിവുകൾ; ഏപ്രിൽ 21 വരെ അപേക്ഷിക്കാം

Synopsis

എഴുത്തുപരീക്ഷയിലൂടെയും പ്രാക്ടിക്കൽ പരീക്ഷയിലൂടെയും ഓറൽ പരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്. 

ചെന്നൈ: മദ്രാസ് ഹൈക്കോടതി 367 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 310 ഒഴിവുകളാണുള്ളത്.  പരസ്യവിജ്ഞാപന നമ്പർ: 36/2021. ഓൺലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയിലൂടെയും പ്രാക്ടിക്കൽ പരീക്ഷയിലൂടെയും ഓറൽ പരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ തമിഴ് ഭാഷയിൽനിന്ന് ജനറൽ നോളജ് അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടാകും.

ചോബ്ദാർ-40, ഓഫീസ് അസിസ്റ്റന്റ്-310, കുക്ക്-1, വാട്ടർമാൻ-1, റൂം ബോയ്-4, വാച്ച്മാൻ-3, ബുക്ക് റീസ്റ്റോറർ-2, ലൈബ്രറി അറ്റൻഡന്റ്-6. എന്നിങ്ങനെയാണ് ഒഴിവുകൾ.18-30 വയസ്സ് പ്രായപരിധി. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും. എട്ടാംക്ലാസ് ജയം ആണ് യോ​ഗ്യത. അല്ലെങ്കിൽ തത്തുല്യം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഡ്രൈവിങ് ലൈസെൻസുള്ളവർക്ക് മുൻഗണന. അപേക്ഷാഫീസ്: 500 രൂപ (ഒരു തസ്തികയ്ക്ക്). എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി mhc.tn.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 21.

PREV
click me!

Recommended Stories

ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം
പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി