
ദില്ലി: കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡൻസിൽ നിരവധി അവസരങ്ങൾ. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ അപേക്ഷിക്കാവുന്ന തസ്‌തികകളാണുള്ളത്. മാർച്ച് 2 ന് മുമ്പ് ഓൺലൈനായി അപേക്ഷകൾ അയക്കണം. ശമ്പളം:18,000 – 1,51,100 രൂപ. അസിസ്റ്റൻഡ് കമ്മീഷണർ (അഡ്മിനിസ്ട്രേറ്റീവ്), അസിസ്റ്റൻഡ് കമ്മീഷണർ (ധനകാര്യം),ഓഫീസ് സൂപ്രണ്ട് (ഫിനാൻസ്), സ്റ്റെനോഗ്രാഫർ ഗ്രേഡ് – I, സ്റ്റെനോഗ്രാഫർ ഗ്രേഡ് – II, ഓഫീസ് അസിസ്റ്റൻഡ് ,മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആകെ 16 ഒഴിവുകളാണുള്ളത്.
അസിസ്റ്റൻഡ് കമ്മീഷണർ (അഡ്മിനിസ്ട്രേറ്റീവ്)
അംഗീകൃത സർവലാശാലയിൽ നിന്നുള്ള ബിരുദം, ലെവൽ- 6 കാറ്റഗറിയിൽ 6 വർഷത്തെ റെഗുലർ സേവന പരിചയം അല്ലെങ്കിൽ ലെവൽ- 7 കാറ്റഗറിയിൽ രണ്ടു വർഷത്തെ റെഗുലർ പ്രവൃത്തി പരിചയം. പ്രായ പരിധി: 45 വയസ്.
അസിസ്റ്റൻഡ് കമ്മീഷണർ (ധനകാര്യം)
അംഗീകൃത സർവലാശാലയിൽ നിന്നുള്ള ബികോം ബിരുദം, ലെവൽ- 6 കാറ്റഗറിയിൽ 6 വർഷത്തെ റെഗുലർ സേവന പരിചയം അല്ലെങ്കിൽ ലെവൽ- 7 കാറ്റഗറിയിൽ രണ്ടു വർഷത്തെ റെഗുലർ പ്രവൃത്തി പരിചയം. പ്രായ പരിധി: 35 വയസ്.
ഓഫീസ് സൂപ്രണ്ട് (ഫിനാൻസ്)
50% മാർക്കോടെയുള്ള ബി.കോം ബിരുദം. ഓഡിറ്റ്\ അക്കൗണ്ട്സ് വർക്സിൽ 4 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ എം.കോം , ഓഡിറ്റ്\ അക്കൗണ്ട്സ് വർക്സിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന യോഗ്യതകളും പരിഗണിക്കും. പ്രായ പരിധി: 30 വയസ്.
സ്റ്റെനോ ഗ്രാഫർ ഗ്രേഡ് 2
ബിരുദം, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് 45 വേർഡ് പർ മിനിട്ട്, കമ്പ്യൂട്ടർ പരിജ്ഞാനം, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 27 വയസ്.
ഓഫീസ് അസിസ്റ്റന്റ് അംഗീകൃത സർവകലാശായിൽ നിന്നുള്ള ബിരുദം. പ്രായ പരിധി: 30 വയസ്.
മൾട്ടി ടാസ്കിങ് സ്റ്റാഫ് പത്താം ക്ലാസ്/ തത്തുല്യം. പ്രായ പരിധി: 30 വയസ്.