എൻ.ടി.പി.സിയിൽ 230 ഒഴിവുകൾ; മാർച്ച് 10 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം

By Web TeamFirst Published Mar 9, 2021, 11:09 AM IST
Highlights

വിവിധ സ്റ്റേഷനുകളിലും പ്രോജക്ടുകളിലുമായാണ് നിയമനം. 

ദില്ലി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സി.യിൽ 230 ഒഴിവുണ്ട്. വിവിധ സ്റ്റേഷനുകളിലും പ്രോജക്ടുകളിലുമായാണ് നിയമനം. അസിസ്റ്റൻഡ് എഞ്ചിനീയർ- 200, അസിസ്റ്റൻഡ് കെമിസ്ട് – 30 ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കുക. അവസാന തീയതി മാർച്ച് 10. പ്രായ പരിധി 30 വയസ്സ്.

അസിസ്റ്റൻഡ് എൻജിനീയർ
യോഗ്യത: ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെൻറ്റേഷൻ എന്നിവയിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം, തെർമൽ/ ഗ്യാസ് പവർ പ്ലാന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

അസിസ്റ്റൻഡ് കെമിസ്റ്റ്
യോഗ്യത: 60 ശതമാനം മാർക്കോടെ എം.എസ്സി. കെമിസ്ട്രി. വാട്ടർ ട്രീറ്റ്മെൻറ്റ് പ്ലാൻറ്റിലോ അനാലിസിസിലോ ഒരുവർഷത്തെ പ്രവൃത്തിപരിചയം.

ഓൺലൈൻ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഫീസ് 300 രൂപ. സംവരണ വിഭാഗക്കാർ, സ്ത്രീകൾ, വിമുക്ത ഭടന്മാർ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.വിശദവിവരങ്ങൾ www.ntpc.co.in എന്ന വെബ്സൈറ്റിലുണ്ട്.അവസാന തീയതി: മാർച്ച് 10.

click me!