വിവിധ കോൾ ഫീൽഡുകളിലായി 89 ഡോക്ടർമാരുടെ ഒഴിവ്; കരാർ നിയമനത്തിലേക്ക് തപാൽ വഴി അപേക്ഷ

Web Desk   | Asianet News
Published : May 11, 2021, 01:53 PM IST
വിവിധ കോൾ ഫീൽഡുകളിലായി 89 ഡോക്ടർമാരുടെ ഒഴിവ്; കരാർ നിയമനത്തിലേക്ക് തപാൽ വഴി അപേക്ഷ

Synopsis

കരാർ നിയമനമായിരിക്കും. നോർത്തേൺ കോൾ ഫീൽഡിലും വെസ്റ്റേൺ കോൾ ഫീൽഡിലുമാണ് അവസരം. തപാൽ വഴി അപേക്ഷിക്കണം.  

ദില്ലി: വിവിധ കോൾ ഫീൽഡുകളിലായി 89 ഡോക്ടർമാരുടെ ഒഴിവ്. കരാർ നിയമനമായിരിക്കും. നോർത്തേൺ കോൾ ഫീൽഡിലും വെസ്റ്റേൺ കോൾ ഫീൽഡിലുമാണ് അവസരം. തപാൽ വഴി അപേക്ഷിക്കണം.

വെസ്റ്റേൺ കോൾ ഫീൽഡ്-33: ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ-9, സ്പെഷ്യലൈസേഷൻ (ഫിസിഷ്യൻ-4, ജനറൽ സർജൻ-4, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി-3, അനസ്തേറ്റിസ്റ്റ്-4, പീഡിയാട്രീഷ്യൻ-2, ഒഫ്താൽമോളജിസ്റ്റ്-1, റേഡിയോളജിസ്റ്റ്-3, ഓർത്തോപീഡിക് സർജൻ-2, ഇ.എൻ.ടി.-1)24

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.coalindia.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ പൂരിപ്പിച്ച് General Manager (Perosnnel), Executive Establishment Department, WCL, 2nd Floor, Coal Estate, WCL HEADQUARTERS, CIVIL LINES, NAGPUR, MAHARASHTRA 440001 എന്ന വിലാസത്തിലോ hrrecruitment.wcl@coalindia.in എന്ന മെയിലിലേക്കോ അയയ്ക്കാം.

നോർത്തേൺ കോൾ ഫീൽഡ്-56: ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ-45, സ്പെഷ്യലൈസേഷൻ (അനസ്തേറ്റിസ്റ്റ്-3, മെഡിസിൻ-5, സർജൻ-3)11

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.coalindia.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ പൂരിപ്പിച്ച് General Manager (Perosnnel), Executive Establishment Department, NCL HEADQUARTER, Post-Singrauli, Colliery Distt-Singrauli PIN CODE: 486889 എന്ന വിലാസത്തിലേക്കോ gmee.ncl@coalindia.in എന്ന മെയിലിലേക്കോ അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

 


 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ