അനർട്ടിൽ ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് ഒഴിവുകൾ; നവംബർ 15 നകം അപേക്ഷിക്കണം

Web Desk   | Asianet News
Published : Oct 23, 2021, 09:13 AM IST
അനർട്ടിൽ ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് ഒഴിവുകൾ; നവംബർ 15 നകം അപേക്ഷിക്കണം

Synopsis

അക്കൗണ്ടന്റിന് കൊമേഴ്‌സിലുള്ള ബിരുദവും 5 വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടാവണം. ഓഫീസ് അസിസ്റ്റന്റിന് അംഗീകൃത സർവകലാശാല ബിരുദവും 5 വർഷത്തെ പ്രവർത്തിപരിചയവും ഡി.ടി.പിയിലുള്ള പരിജ്ഞാനവും വേണം.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ന്യൂ & റിന്യൂവബിൾ എനർജി റിസർച്ച് & ടെക്‌നോളജിയിൽ (അനെർട്ട്) ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും അക്കൗണ്ടന്റ് തസ്തികയിലേക്കും അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ക്ലറിക്കൽ തസ്തികയിലോ അക്കൗണ്ട്‌സ് സംബന്ധമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

അക്കൗണ്ടന്റിന് കൊമേഴ്‌സിലുള്ള ബിരുദവും 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടാവണം. ഓഫീസ് അസിസ്റ്റന്റിന് അംഗീകൃത സർവകലാശാല ബിരുദവും 5 വർഷത്തെ പ്രവർത്തിപരിചയവും ഡി.ടി.പിയിലുള്ള പരിജ്ഞാനവും വേണം. അന്യത്ര സേവനത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയിൽ ഓഫീസ് മേധാവിയെ കൊണ്ട് സൈൻ ചെയ്ത് വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ceo@anert.in ലേക്ക്  നവംബർ 15 നകം ലഭ്യമാക്കണം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, അനെർട്ട്, ലാ കോളേജ് റോഡ്, പി.എം.ജി, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അസൽ അപേക്ഷ അയക്കുകയും വേണം.

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു