റിസർവ്വ് ബാങ്കിൽ 241 സെക്യൂരിറ്റി ​ഗാർഡ്; തിരുവനന്തപുരത്ത് 3 ഒഴിവുകൾ; അപേക്ഷ ഓൺലൈനായി

By Web TeamFirst Published Feb 3, 2021, 2:37 PM IST
Highlights

2021 ജനുവരി ഒന്നിന് 25 വയസ്. മറ്റു പിന്നാക്കവിഭാഗക്കാർക്ക് 28 വയസും പട്ടികവിഭാഗക്കാർക്ക് 30 വയസുമാണു പരിധി. 


ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ സെക്യൂരിറ്റി ഗാർഡ് ആകാം. വിമുക്തഭടൻമാർക്കാണ് അവസരം. വിവിധ ഓഫിസുകളിലായി 241 ഒഴിവുകളാണുള്ളത്.  തിരുവനന്തപുരത്തു 3 ഒഴിവുകളുണ്ട്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. 10,940– 23,700 രൂപയാണ് ശമ്പളം. 

പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യയോഗ്യത. അപേക്ഷകർ ബിരുദ യോഗ്യത നേടിയവരാകരുത്. കര, നാവിക, വ്യോമ സേനകളിൽ നിന്നു വിരമിച്ചവരാകണം അപേക്ഷകർ. സേനയിൽ ആയുധങ്ങൾ കൈകാര്യം ചെയ്തു പരിചയമുണ്ടായിരിക്കണം. അപേക്ഷിക്കുന്ന ഓഫിസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശങ്ങളിൽ വസിക്കുന്നവരാകണം അപേക്ഷകർ (തിരുവനന്തപുരത്തേയ്ക്ക് അപേക്ഷിക്കുന്നവർ കേരളം, ലക്ഷദ്വീപ് നിവാസികളായിരിക്കണം). 

2021 ജനുവരി ഒന്നിന് 25 വയസ്. മറ്റു പിന്നാക്കവിഭാഗക്കാർക്ക് 28 വയസും പട്ടികവിഭാഗക്കാർക്ക് 30 വയസുമാണു പരിധി. സായുധസേനകളിലെ ജോലിപരിചയത്തിനനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഇളവുകളുൾപ്പെടെ പരമാവധി 45 വയസ് വരെയാണു പരിധി. ഓൺലൈൻ എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ നടത്തും. ഫെബ്രുവരി/മാർച്ചിൽ ഓൺലൈൻ പരീക്ഷ നടത്തും. കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ,  തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. 

അപേക്ഷകർ ഇന്റിമേഷൻ ചാർജായി 50 രൂപ അടയ്ക്കണം. ആർബിഐ ജീവനക്കാർക്ക് ഫീസ്  വേണ്ട. ഡെബിറ്റ് കാർഡ് (റൂപേ, വീസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ തുക അടയ്‌ക്കാം. അപേക്ഷിക്കേണ്ട വിധം:  www.rbi.org.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
 

click me!