സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്: കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Oct 09, 2021, 05:02 PM IST
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ്: കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Synopsis

ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ പെയിന്റിംഗ്, ഡിഗ്രിക്കാർക്ക് മാസികകളിലും പുസ്തകങ്ങളിലും ചിത്രരചന നടത്തിയതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ഡിപ്ലോമക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

അഭിലഷണീയം എഡ്യൂക്കേഷണൽ ആർട്‌സിലും മാനചിത്രം വരയ്ക്കുന്നതിലും പ്രാവീണ്യം, പ്രിസിഷൻ ഡ്രോയിംഗിലും സയന്റിഫിക്ക് ഡ്രോയിംഗിലും ഉള്ള പരിചയം. കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034 എന്ന വിലാസത്തിൽ 22.10.2021 നകം അപേക്ഷ ലഭിക്കേണ്ടതാണ്. ഫോൺ: 0471-2333790, 8547971483, www.ksicl.org.
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു