അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പർ ഒഴിവ്

Web Desk   | Asianet News
Published : Jul 02, 2021, 08:41 AM IST
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പർ ഒഴിവ്

Synopsis

കേന്ദ്ര, സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ അപേക്ഷ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അയയ്ക്കണം. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. അപേക്ഷകൾ ജൂലൈ 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിശദവിവരങ്ങൾ www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in   എന്നിവയിൽ ലഭിക്കും.

കേന്ദ്ര, സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ അപേക്ഷ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അയയ്ക്കണം. അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്. കവറിന് പുറത്ത് Application for the post of Judicial Member in Kerala Administrative Tribunal  എന്ന് എഴുതിയിരിക്കണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ