പ്രിയകേരളം: പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

Published : Jul 03, 2021, 10:05 AM IST
പ്രിയകേരളം:  പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

Synopsis

ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത.   

തിരുവനന്തപുരം: വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'പ്രിയകേരള'ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. 

തിരുവനന്തപുരം ജില്ലയിൽ താമസമായിട്ടുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് നാലിന് മുൻപ് ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 1 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് 'പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/ കണ്ടന്റ് ഡെവലപ്പർ' എന്ന് സൂചിപ്പിക്കണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം