കാർഡിയാക് അനസ്തേഷ്യ തസ്തികയിൽ അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവ്

Published : Feb 06, 2026, 04:50 PM IST
job vacancy

Synopsis

കാർഡിയാക് അനസ്തേഷ്യയിൽ ഡിഎം/ ഡിഎൻബി അല്ലെങ്കിൽ അനസ്തേഷ്യയിൽ എംഡി/ ഡിഎൻബിയും മൂന്ന് വർഷം പ്രവൃത്തി പരിചയവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയാക് അനസ്തേഷ്യ തസ്തികയിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കാർഡിയാക് അനസ്തേഷ്യയിൽ ഡിഎം/ ഡിഎൻബി അല്ലെങ്കിൽ അനസ്തേഷ്യയിൽ എംഡി/ ഡിഎൻബിയും മൂന്ന് വർഷം പ്രവൃത്തി പരിചയവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഫെബ്രുവരി 11 രാവിലെ 11 ന് ഹാജരാകണം.

PREV
Read more Articles on
click me!

Recommended Stories

സംസ്കൃത സര്‍വ്വകലാശയില്‍ സപ്തദിന ദേശീയ ശില്‍പശാല ഒമ്പതിന് തുടങ്ങും
ബി.കോം ബിരുദം അടിസ്ഥാന യോഗ്യത; ഓഫീസ് അസിസ്റ്റന്‍റ് ഒഴിവ്