കുടുംബശ്രീയിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Published : Jan 16, 2026, 09:44 PM IST
Kudumbashree job vacancies

Synopsis

കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തര ബിരുദം/ പി.ജി.ഡി.എം/ പി.ജി.ഡി.ആർ.എം./ റൂറൽ മാനേജ്മെന്റ് പ്രത്യേക വിഷയമായുള്ള എം.കോം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30.11.2025ന് 45 വയസ് കവിയരുത്.

മൈക്രോ ഫിനാൻസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ www.cmd.kerala.gov.in ലൂടെ ഓൺലൈനായി ഫെബ്രുവരി 5 വൈകിട്ട് 5 വരെ സമർപ്പിക്കാം.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഫാർമസി/ബി.ഫാം/ഫാം ഡി, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി 22ന് രാവിലെ 11:00 ന് എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം 25ന്
കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിംഗ് സൗജന്യ വര്‍ക്ക്‌ഷോപ്പ്