
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം എന്ന കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിജയകരമായി പരീശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ് നൽകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 11. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 2329539, 9447079763.
ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ ഒഴിവുകൾ
ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ അനവധി തൊഴിൽ അവസരങ്ങൾ നൽകുന്ന ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽഡ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥിനികൾക്ക് മാത്രമായുള്ള ഈ കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ് ടു. പ്രായ പരിധി 30 വയസ്. പട്ടികജാതി / പട്ടിക വർഗ / പിന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് കോഴ്സിൽ സൗജ്യമായി പങ്കെടുക്കാം. മറ്റു വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് 50 ശതമാനം സ്കോളർഷിപ്പ് സർക്കാർ നൽകുന്നുണ്ട്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.kittsedu.org, 8129166616.