ജൈവവൈവിധ്യ ബോർഡ്: പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവ്

Web Desk   | Asianet News
Published : Feb 02, 2021, 08:38 AM IST
ജൈവവൈവിധ്യ ബോർഡ്: പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവ്

Synopsis

യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസിൽ പി.എച്ച്.ഡിയും ശാസ്ത്ര സ്ഥാപനങ്ങളിൽ ലൈഫ് സയൻസിൽ സയന്റിസ്റ്റായി 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം.

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നിന്ന് ലൈഫ് സയൻസിൽ പി.എച്ച്.ഡിയും ശാസ്ത്ര സ്ഥാപനങ്ങളിൽ ലൈഫ് സയൻസിൽ സയന്റിസ്റ്റായി 10 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവകലാശാലക്കു കീഴിലെ കോളേജിൽ അഞ്ചുവർഷത്തെ അധ്യാപന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 4/1679 (1), നമ്പർ. 43, ബെൽഹെവൻ ഗാർഡൻസ്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ അഞ്ചിനകം ലഭിക്കണം.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും