ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ അനാട്ടമി അസോസിയേറ്റ് പ്രൊഫസർ ഒഴിവ്

Web Desk   | Asianet News
Published : Feb 11, 2021, 09:41 AM IST
ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ അനാട്ടമി അസോസിയേറ്റ് പ്രൊഫസർ ഒഴിവ്

Synopsis

അംഗീകൃത സർവകലാശാലയുടെ മൂന്ന് വർഷ കാലയളവുള്ള റഗുലർ എം.ഡി(ഹോമിയോ) ബിരുദവും, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ കുറഞ്ഞത് നാല് വർഷത്തെ അധ്യാപന പരിചയവുമാണ് യോഗ്യത. 

കോഴിക്കോട്: കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം/കോഴിക്കോട്- ഗവ.ഹോമിയോപ്പതിക്  മെഡിക്കൽ കോളേജുകളുടെ വെബ് സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോമിനോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉണ്ടാകണം. 

അംഗീകൃത സർവകലാശാലയുടെ മൂന്ന് വർഷ കാലയളവുള്ള റഗുലർ എം.ഡി(ഹോമിയോ) ബിരുദവും, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ കുറഞ്ഞത് നാല് വർഷത്തെ അധ്യാപന പരിചയവുമാണ് യോഗ്യത. മെഡിക്കൽ കൗൺസിലിന്റെ സ്ഥിര രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് നേടിയിരിക്കണം. വേതനം സർക്കാർ തീരുമാനത്തിനു വിധേയമായിരിക്കും. 

പ്രായം 2021 ജനുവരി ഒന്നിന് 40 വയസിനുമുകളിലാകരുത്. എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പ്രിൻസിപ്പൽ ആന്റ് കൺട്രോളിംഗ് ഓഫീസർ ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ഐരാണിമുട്ടം, മണക്കാട് പി.ഒ, തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ 20നകം ലഭിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികളെ ഫോൺ/ഇ-മെയിൽ/കത്തു മുഖേന അഭിമുഖത്തിന് ക്ഷണിക്കും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ