Project Motivator Vacancy : പ്രൊജക്റ്റ് മോട്ടിവേറ്റർ 3 ഒഴിവുകൾ, കരാർ നിയമനം; യോ​ഗ്യത ബിരുദം, അഭിമുഖം 30ന്

Web Desk   | Asianet News
Published : Dec 22, 2021, 04:44 PM IST
Project Motivator Vacancy : പ്രൊജക്റ്റ് മോട്ടിവേറ്റർ 3 ഒഴിവുകൾ, കരാർ നിയമനം; യോ​ഗ്യത ബിരുദം, അഭിമുഖം 30ന്

Synopsis

മൂന്നു പ്രൊജ്ക്ട് മോട്ടിവേറ്റര്‍ തസ്തികയിലേക്കു മത്സ്യഗ്രാമ അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍  മത്സ്യത്തൊഴിലാളികളുടെ ഉദ്യോഗാര്‍ത്ഥികളായ മക്കളെ നിയമിക്കും.  

എറണാകുളം:  പ്രൊജക്റ്റ് മോട്ടിവേറ്റര്‍ (Project Motivator) കരാര്‍ നിയമനത്തിന് (Contract Appointment) അപേക്ഷ ക്ഷണിച്ചു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ (Walk in interview) ഡിസംബർ  30ന് നടക്കും. പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ഒഴിവുള്ള മൂന്നു പ്രൊജ്ക്ട് മോട്ടിവേറ്റര്‍ തസ്തികയിലേക്കു മത്സ്യഗ്രാമ അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ മത്സ്യത്തൊഴിലാളികളുടെ ഉദ്യോഗാര്‍ത്ഥികളായ മക്കളെ നിയമിക്കും.  

താല്പര്യമുളളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എറണാകുളം(മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഈ മാസം 30ന് രാവിലെ 11 ന് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 എന്ന നമ്പറില്‍ ലഭ്യമാകും. പ്രായം 22 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദം. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കു മുന്‍ഗണന. അധികയോഗ്യത: എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ/വേര്‍ഡ് പ്രൊസസിംഗ് (ഇംഗ്ലീഷ്&മലയാളം)/ പി.ജി.ഡി.സി.എ.
 

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ