തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ അതിഥി അധ്യാപക അഭിമുഖം 30ന്

Web Desk   | Asianet News
Published : Nov 28, 2020, 09:12 AM IST
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ അതിഥി അധ്യാപക അഭിമുഖം 30ന്

Synopsis

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 30ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള രണ്ട് തസ്തികകളിലേക്ക് അതിഥി അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 30ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!