Job Vacancy : അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

Web Desk   | Asianet News
Published : Dec 23, 2021, 10:38 AM IST
Job Vacancy : അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

Synopsis

ജില്ലാ ഓഫീസർമാരുടെ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കേരള അസംഘടിത തൊഴിലാളി (unorganized labor protection board) സമൂഹ്യ സുരക്ഷ ബോർഡിന്റെ എറണാകുളം, മലപ്പുറം, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ ഒഴിവുള്ള (District Officers) ജില്ലാ ഓഫീസർമാരുടെ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ തൊഴിൽ വകുപ്പിൽ അസി. ലേബർ ഓഫീസർ ഗ്രേഡ്-2/ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം (ശമ്പള സ്‌കെയിൽ: 43400-91200).

മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ. പാർട്ട്-1 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ ജനുവരി 10ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ് റ്റി.സി.നമ്പർ.28/ 2857(1), കുന്നുംപുറം റോഡ് വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം.

ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ ഒഴിവ്
നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിറ്റിംഗ്, കാർപെന്ററി, സർവേ എന്നീ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 27  ന് രാവിലെ 10 ന് നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2210671, 9400006461.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു