വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൽ വീഡിയോ സ്ട്രിംഗര്‍: വ്യാഴാഴ്ച വാക് ഇന്‍ ഇന്റര്‍വ്യൂ

Web Desk   | Asianet News
Published : Jan 04, 2021, 10:35 AM IST
വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൽ വീഡിയോ സ്ട്രിംഗര്‍: വ്യാഴാഴ്ച വാക് ഇന്‍ ഇന്റര്‍വ്യൂ

Synopsis

ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ജില്ലയില്‍ സ്ഥിര താമസക്കാരനാകണം.

 
വയനാട്: വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന്  ജനു. 7 ന് വ്യാഴാഴ്ച വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നേരത്തെ അപേക്ഷ നല്‍കിയവര്‍ അല്ലാത്ത, താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അന്നേ ദിവസം രാവിലെ 11 മണിക്കു നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
 
ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ജില്ലയില്‍ സ്ഥിര താമസക്കാരനാകണം. പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷണല്‍ ക്യാമറ, ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം, ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം. നിശ്ചിത അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. കാമറ, എഡിറ്റിങ് സംവിധാനങ്ങൾ എന്നിവയും കൂടിക്കാഴ്ചക്ക് വരുമ്പോൾ ഹാജരാക്കണം. സംശയ നിവാരണത്തിന് 9496003246, ഇ-മെയില്‍: diowayanad@gmail.com, ഫോണ്‍: 04936 202529.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു