'ദേ, ദിതാണ്, സിംപിൾ ഉത്തരം! നാലാം ക്ലാസുകാരന്റെ 'കവിതാസ്വാദനം'; വൈറൽ

Published : Sep 16, 2022, 04:08 PM ISTUpdated : Sep 16, 2022, 04:11 PM IST
'ദേ, ദിതാണ്, സിംപിൾ ഉത്തരം! നാലാം ക്ലാസുകാരന്റെ 'കവിതാസ്വാദനം'; വൈറൽ

Synopsis

വായിച്ചവരെയെല്ലാം ചിരിപ്പിച്ച ഈ വൈറൽ ഉത്തരക്കടലാസിന് പിന്നിൽ അമൻ ഷസിയ അജയ് എന്ന നാലാം ക്ലാസുകാരനാണ്. 

''ചോദ്യം :-  കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കുക...
ഉത്തരം:- ഈ കവിത ഞാൻ നന്നായിട്ട് ആസ്വദിച്ചു... 
ചോദ്യം:- അനന്തു ചെയ്ത പ്രവർത്തിയേകുറിച്ച് നിങ്ങൾക്കെന്ത് തോന്നുന്നു. കുറിപ്പായെഴുതൂ...
ഉത്തരം :- എനിക്ക് നല്ല അഭിപ്രായമാണ് ഇതിനേക്കുറിച്ച്...
ഈ അക്കുവിന്റെ മലയാളവും സ്കൂളിലെ മലയാളവും ടാലിയായിപ്പോവുമെന്നെനിക്ക് തോന്നുന്നില്ല...''

നാലാംക്ലാസുകാരനായ മകന്റെ ഉത്തരക്കടാലാസിനെക്കുറിച്ച് ഒരമ്മ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് മുകളിൽ പറഞ്ഞത്. വായിച്ചവരെയെല്ലാം ചിരിപ്പിച്ച ഈ വൈറൽ ഉത്തരക്കടലാസിന് പിന്നിൽ അമൻ ഷസിയ അജയ് എന്ന നാലാം ക്ലാസുകാരനാണ്. കവിതക്ക് ആസ്വാദനക്കുറിപ്പ് എഴുതാൻ ചോദിച്ച ചോദ്യത്തിന് അക്കു എന്ന് വിളിപ്പേരുള്ള അമന്റെ ഉത്തരമിങ്ങനെയാണ്. ''എനിക്ക് രാമകൃഷ്ണൻ സാറുടെ തൂലിക എന്ന കൃതിയിലുള്ള പുഞ്ചിരി എന്ന കവിത ഇഷ്ടപ്പെട്ടു. ഞാൻ നന്നായിട്ട് ആസ്വദിച്ചു.'

നാടോടിക്കുട്ടിയെ എഴുത്തും വായനയും പഠിപ്പിച്ച അനന്തു എന്ന കുട്ടിയുടെ പ്രവർത്തിയെക്കുറിച്ച് അമന് തോന്നുന്നത് ഇതാണ്, ''എനിക്ക് നല്ല അഭിപ്രായമാണ് ഇതിനെക്കുറിച്ച്, അനന്തു നല്ല കുട്ടിയാണ്. ഞാനാണ് അനന്തുവിന്റെ ഭാ​ഗത്ത് എങ്കിൽ ഞാനും ഇങ്ങനെ തന്നെയായിരിക്കും ചെയ്യുക''. 


 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ