സംസ്ഥാന പുരാരേഖാ വകുപ്പിൽ ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ 22ന്

Web Desk   | Asianet News
Published : Jan 20, 2021, 01:42 PM IST
സംസ്ഥാന പുരാരേഖാ വകുപ്പിൽ ഒഴിവുകൾ; വാക്ക്  ഇൻ ഇന്റർവ്യൂ 22ന്

Synopsis

യോഗ്യതാ സർട്ടിഫിക്കറ്റുകളും (അസ്സൽ പകർപ്പ്) ബയോഡേറ്റയും ഹാജരാക്കണം.

തിരുവനന്തപുരം: സംസഥാന പുരാരേഖാ വകുപ്പിൽ കാർട്ടോഗ്രാഫിക് റെക്കാർഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/ കൺസർവേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളും (അസ്സൽ പകർപ്പ്) ബയോഡേറ്റയും ഹാജരാക്കണം. 22ന് രാവിലെ 10ന് തിരുവനന്തപുരം പാർക്ക് വ്യൂവിലുള്ള കേരളം ചരിത്ര പൈതൃക മ്യൂസിയത്തിലാണ് ഇന്റർവ്യൂ. പ്രായപരിധി സർക്കാർ നിയമാനുസൃതം.


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു