സാംസ്കാരിക വകുപ്പിന് കീഴിലെ വാസ്തുവിദ്യാ ഗുരുകുലത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Published : May 08, 2025, 03:10 PM IST
സാംസ്കാരിക വകുപ്പിന് കീഴിലെ വാസ്തുവിദ്യാ ഗുരുകുലത്തിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Synopsis

പ്രവേശനത്തിന് മെയ് 20നകം അപേക്ഷ സമർപ്പിക്കണം

തിരുവനന്തപുരം : സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുള കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ പി.ജി ഡിപ്ലോമ, ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സ്, ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്, ചുമർ ചിത്ര രചനാ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയുടെ  പുതിയ ബാച്ച് ജൂണിൽ ആരംഭിക്കും. പ്രവേശനത്തിന് മെയ് 20നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല – 689533/ എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം -23 മേൽവിലാസങ്ങളിലോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 0468-2319740, 9188089740, 623866848, 9605458857, 9605046982, 9846479441.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു