നൂതനാശയങ്ങളുണ്ടോ? വരൂ, യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ പങ്കെടുക്കാം

Web Desk   | Asianet News
Published : Sep 13, 2021, 02:55 PM IST
നൂതനാശയങ്ങളുണ്ടോ?  വരൂ, യങ് ഇന്നോവേറ്റേഴ്‌സ്  പ്രോഗ്രാമിൽ പങ്കെടുക്കാം

Synopsis

പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.   

കോട്ടയം: സ്‌കൂൾ, കോളജ്, ഗവേഷണ തലങ്ങളിലുള്ള വിദ്യാർഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന് താൽപ്പര്യമുള്ള വിദ്യാഭ്യാസ -  ഗവേഷണ സ്ഥാപനങ്ങൾക്ക്  www.yip.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിലെ 13 നും 35 നും മധ്യേ പ്രായമുള്ള വിദ്യാർഥികൾക്കാണ് അവസരം. പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിർണയത്തിൽ വിജയിക്കുന്ന ടീമുകൾക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. 

കൂടാതെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ ആശയങ്ങൾ വിജയകരമായി പൂർത്തിയാകുന്നതിന് മൂന്നു വർഷം ആവശ്യമായ മെന്ററിംഗ്, സാമ്പത്തിക,  സാങ്കേതിക സഹായങ്ങൾ നൽകും. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് -ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിസ്‌ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശദവിവരത്തിന് ഫോൺ: 9074989772.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍