ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ നേട്ടത്തിൽ അക്യൂബിറ്റ്സ്

By Web TeamFirst Published Jan 24, 2022, 8:08 PM IST
Highlights

ലോകമെമ്പാടുമുള്ള ജീവനക്കാരും തൊഴിൽ ദാതാക്കളും അംഗീകരിച്ച ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ ജോലിസ്ഥലത്തെ സംസ്കാരം, ജീവനക്കാരുടെ അനുഭവം, മികച്ച നേതൃത്വം എന്നിവ കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള മാനദണ്ഡമായി കണക്കാക്കപ്പെടുന്നു

ജോലിസ്ഥലങ്ങളിൽ മികച്ച അന്തരീക്ഷവും മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്ന കമ്പനികൾക്ക് അംഗീകാരം നൽകുന്ന ആഗോള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വർക്കിന്റെ സർട്ടിഫിക്കേഷൻ സ്വന്തമാക്കി അക്യുബിറ്റ്സ് ടെക്നോളജീസ്. ഇതോടെ ജീവനക്കാർ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്ന കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് അക്യുബിറ്റ്സ് ടെക്നോളജീസ്. 

1992 മുതലാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക് മികച്ച ജോലിസ്ഥലങ്ങൾ കണ്ടെത്താനായുള്ള സർവേ ആരംഭിച്ചത്. ഇതിനോടകം ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിൽപരം ജീവനക്കാരിൽ ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർവേ നടത്തുകയും ജോലിസ്ഥലത്തെ മികച്ചതാക്കി മാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപികരിക്കുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ജീവനക്കാരും തൊഴിൽ ദാതാക്കളും അംഗീകരിച്ച ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ ജോലിസ്ഥലത്തെ സംസ്കാരം, ജീവനക്കാരുടെ അനുഭവം, മികച്ച നേതൃത്വം എന്നിവ കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള മാനദണ്ഡമായി കണക്കാക്കപ്പെടുന്നു.

മികച്ച ജോലിസ്ഥലമാർി അംഗീകരിക്കപ്പെട്ടതിൽ വളരെ സന്തുഷ്ടരാണ്. വർഷങ്ങൾ കൊണ്ട് മികച്ച തൊഴിൽ സംസ്കാരം കെട്ടപ്പടുക്കുന്നതിനും തൊഴിലിൽ പുതുമ കണ്ടെത്തുന്നതിനും സാധിച്ചു. അക്യുബിറ്റ്സിന്റെ ജീവനക്കാർ കമ്പനിയിൽ അർപ്പിച്ച വിശ്വാസം ഈ സർട്ടിഫിക്കേഷനിലൂടെ കാണാൻ സാധിക്കുന്നുവെന്നും അക്യുബിറ്റ്സ് ടെക്നോളജീസ് സിഇഒ ജിതിൻ വി.ജി പറഞ്ഞു.

വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം, സൗഹൃദം എന്നീ ഘടകങ്ങളിൽ  ജീവനക്കാരുടെ വിലയിരുത്തലുകളും സർവേകളും അടിസ്ഥാനമാക്കിയാണ് അക്യൂബിറ്റ്സ് ടെക്നോളജീസിനെ സർട്ടിഫിക്കേഷനായി തെരഞ്ഞെടുത്തത്. തൊഴിൽ അന്തരീക്ഷം, ജോലിയിൽ ജീവനക്കാർ അനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെ നിലവാരം, ആനുകൂല്യങ്ങൾ, തുല്യ അവസരങ്ങൾ, തൊഴിലുടമയുടെ നേതൃത്വം, സംസ്കാരം എന്നിവയെ കുറിച്ചുള്ള ജീവനക്കാരുടെ അഭിപ്രായം മാനദണ്ഡമാക്കിയായിരുന്നു ഗ്രേറ്റ് പ്ലേസ് ടു വർക്കിന്റെ സർട്ടിഫിക്കേഷൻ. 
 

click me!