ഗുജറാത്തിലെ ഭീമൻ കമ്പനിയെ ഏറ്റെടുത്ത് അദാനി, ചെലവാക്കിയത് കോടികൾ; ലക്ഷ്യം സിമന്റ് വിപണിയിലെ മേധാവിത്തം

Published : Aug 03, 2023, 10:19 AM ISTUpdated : Aug 03, 2023, 10:37 AM IST
ഗുജറാത്തിലെ ഭീമൻ കമ്പനിയെ ഏറ്റെടുത്ത് അദാനി, ചെലവാക്കിയത് കോടികൾ; ലക്ഷ്യം സിമന്റ് വിപണിയിലെ മേധാവിത്തം

Synopsis

സംഘി ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഒരു ബ്രാൻഡായ സംഘി സിമന്റ്സിന് പ്രതിവർഷം 6.1 ദശലക്ഷം മെട്രിക് ടൺ ഗ്രൈൻഡിംഗ് ശേഷിയും പ്രതിവർഷം 6.6 ദശലക്ഷം മെട്രിക് ടൺ ക്ലിങ്കർ ശേഷിയുമുണ്ട്.

അഹമ്മദാബാദ്: ഗുജറാത്ത് ആസ്ഥാനമായുള്ള സംഘി ഇൻഡസ്ട്രീസിനെ മുഴുവനായി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 5,000 കോടി രൂപക്കാണ് സംഘി ഇൻഡസ്ട്രീസിനെ അദാനി ഏറ്റെടുത്തത്. കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രവി സംഘി, സംഘി കുടുംബത്തിലെ അംഗങ്ങൾ, മറ്റ് പ്രൊമോട്ടർ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ഓഹരി പങ്കാളിത്തത്തിന്റെ 56.74 ശതമാനമായ 14.66 കോടി ഓഹരികൾ അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ് ഏറ്റെടുക്കും. സംഘി ഇൻഡസ്ട്രീസിനെ ഏറ്റെടുത്തത് അംബുജ സിമന്റ്‌സിന്റെ വളർച്ചാ യാത്രയിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കി.  

സംഘി ഇൻഡസ്ട്രീസിന്റെ ബാക്കി 26% ഓഹരികൾ 114.22 രൂപയ്ക്ക് സിമന്റ് മേജർ ഓപ്പൺ ഓഫർ നൽകും. കമ്പനിയുടെ ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയിൽ നിന്ന് 13.39% വർധനവാണിത്. സംഘി ​ഗ്രൂപ്പിന്റെ ഇക്വിറ്റി മൂല്യം 2,950.6 കോടി രൂപയാണ്. ഓപ്പൺ ഓഫർ വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ ഇക്വിറ്റി മൂല്യം, മൊത്തം 82.74% ഓഹരികൾക്ക് 2,441.37 കോടി രൂപയായി ഉയരും. കഴിഞ്ഞ വർഷമാണ് അദാനി ഗ്രൂപ്പ് ഹോൾസിം ഗ്രൂപ്പിൽ നിന്ന് 6.5 ബില്യൺ ഡോളറിന് അംബുജ സിമന്റ്‌സ് ലിമിറ്റഡ്, എസിസി ലിമിറ്റഡ് എന്നിവ ഏറ്റെടുത്തത്. ഏറ്റെടുക്കലിലൂടെ പ്രതിവർഷം 67.5 ദശലക്ഷം ടൺ ശേഷിയുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവായി അദാനി ​ഗ്രൂപ്പ് മാറി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സിമന്റ് ഉൽപാദനം ഇരട്ടിയാക്കി 140 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ഗ്രൂപ്പിന്റെ പദ്ധതി.

Read More... മുകേഷ് അംബാനി മുതൽ അനന്ത് അംബാനി വരെ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിന്റെ വിദ്യാഭ്യാസ യോഗ്യതകൾ

സംഘി ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഒരു ബ്രാൻഡായ സംഘി സിമന്റ്സിന് പ്രതിവർഷം 6.1 ദശലക്ഷം മെട്രിക് ടൺ ഗ്രൈൻഡിംഗ് ശേഷിയും പ്രതിവർഷം 6.6 ദശലക്ഷം മെട്രിക് ടൺ ക്ലിങ്കർ ശേഷിയുമുണ്ട്. ഖനികളിൽ നിന്ന് ക്ലിങ്കർ പ്ലാന്റിലേക്ക് ചുണ്ണാമ്പുകല്ല് കൊണ്ടുപോകുന്നതിനായി കമ്പനി 3.2 കിലോമീറ്റർ ക്ലോസ്ഡ് ബെൽറ്റ് കൺവെയറും സ്ഥാപിച്ചിട്ടുണ്ട്. 

Asianet news live

PREV
click me!

Recommended Stories

88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ
മെറ്റയ്ക്ക് കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ, കാരണം ഇതാണ്